മാലിന്യ പ്രശ്നങ്ങൾ വരും തലമുറയോടുള്ള യുദ്ധമെന്ന് ഡോ. സതീഷ്
ചക്കരക്കൽ: മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ സൃഷ്ടിയായി ഉയർന്നു വരുന്ന മാലിന്യ പ്രശ്നങ്ങൾ വരും തലമുറയോടുള്ള പരോക്ഷ യുദ്ധം തന്നെയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ: സതീഷ് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ചക്കരക്കൽ സ്ഥനീയ സമതിയുടെ കുടുംബ സംഗമവും സരസ്വതി ദക്ഷിണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവികർ നമുക്ക് തന്ന പാരിസ്ഥിതിക ചിന്തകൾക്കും ജീവിത മാതൃകകൾക്കും പ്രസക്തി നഷ്ടപ്പെട്ടെന്ന് തീർത്തും പറയാനാവില്ല.
അവർ നമുക്ക് കൈമാറിയ മണ്ണിനെയും പ്രകൃതിയെയും ശരിയായ രീതിയിൽ വരും തലമുറയ്ക്ക് കൈമാറാനുള്ള ഉത്തര വാദിത്വം നമുക്കുണ്ട്. അതിൽ നിന്നുള്ള നീക്കുപോക്ക് യുദ്ധസമാനമായ വലിയ അപരാധം തന്നെയാണ്. പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കളുടെ വിനിയോഗം പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും ശാസ്ത്രീയമായ അറിവിലൂടെ അവയുടെ വിനിയോഗശൈലിയിൽ പുതിയ മാതൃക സൃഷ്ടിച്ച് അതിൻ്റെ തോത് കുറക്കാനും ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗങ്ങൾ കണ്ടെത്താനും സാധിക്കും. ഇത് ഓരോ കുടുംബങ്ങളിൽ നിന്നും തുടങ്ങേണ്ട മഹത്തായ ലക്ഷ്യമാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കെ.വത്സലൻ അധ്യക്ഷത വഹിച്ചു. ഭാരതീയ കുടുംബ സങ്കല്പം എന്ന വിഷയത്തിൽ സി.പി ജയന്തി മുഖ്യ പ്രഭാഷണം നടത്തി. കെ.ശ്രീജിത്ത്, സി.കെ.ദിനേഷ് , കെഅശോകൻ എന്നിവർ സംസാരിച്ചു.ബാലശാസ്ത്ര പുരസ്കാര ജേതാവ് എസ്.ശ്രീദർശ്, ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ മൂന്നാം ക്ലാസ്കാരൻ അമൽകൃഷ്ണ എന്നിവരെ ആദരിച്ചു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു.
.jpg)

