പാൽ ചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Driver dies after lorry falls into Kokka at Pal Churat
Driver dies after lorry falls into Kokka at Pal Churat


കൊട്ടിയൂർ : കൊട്ടിയൂർ - ബോയ്സ് ടൗൺ റോഡിലെ പാൽച്ചുരം ആശ്രമം വളവിന് സമീപം ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54)മരിച്ചു.സഹയാത്രികൻ സെന്തിൽ (44)നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഞായറാഴ്‌ച രാത്രി 11.30 ഓടെയാണ് അപകടം ഫയർ ഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

tRootC1469263">

Tags