ഡോ ടി പി സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണവും ആയഞ്ചേരി വല്യശ്മാന്‍ ഇംഗ്ലീഷ് പരിഭാഷ പുസ്തകപ്രകാശനവും നടത്തി

hvvu

കണ്ണൂര്‍ : യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ ടി പി സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണവും ആയഞ്ചേരി വല്യശ്മാന്‍ ഇംഗ്ലീഷ് പരിഭാഷ പുസ്തകപ്രകാശനവും നടന്നു.  എന്‍ ഇ ബാലറാം ട്രസ്റ്റ്  ചെയര്‍മാന്‍ സി എന്‍ ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂര്‍ അധ്യക്ഷനായി. പുസ്തകത്തെകുറിച്ച് ഇംഗ്ലീഷ് പരിഭാഷകന്‍ എന്‍ രാംദാസ് ആമുഖ ഭാഷണം നടത്തി.  എഴുത്തുകാരന്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ പുസ്തകം ഏറ്റുവാങ്ങി.

 അങ്കണം അവാര്‍ഡ് ജേതാവ് കവി മാധവന്‍ പുറച്ചേരിക്ക് ചടങ്ങില്‍ വെച്ച് എഴുത്തുകാരന്‍ കെ ടി ബാബുരാജ് ഉപഹാരം സമര്‍പ്പിച്ചു. വി ആയിഷ ടീച്ചര്‍, ടി പവിത്രന്‍, ഹരിദാസ് ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം സ്വാഗതവും വിജയന്‍ നണിയൂര്‍ നന്ദിയും പറഞ്ഞു.

Tags