കണ്ണൂരിൽ മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്ത ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

District Enforcement Squad imposes Rs. 10,000 fine on hotels in Kannur for not scientifically treating wastewater
District Enforcement Squad imposes Rs. 10,000 fine on hotels in Kannur for not scientifically treating wastewater

കണ്ണൂർ  : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് കാങ്കോലിൽ പ്രവർത്തിച്ചു വരുന്ന റെഡ് ഗ്രേപ്പ്സ്, എൽ എ. എഫ് സി തുടങ്ങിയ ഹോട്ടലുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി.മലിന ജല ടാങ്ക് ഓവർ ഫ്ലോ ചെയ്തു മലിന ജലം തുറസായി കെട്ടി കിടക്കുന്നതായും ദുർഗന്ധം പരത്തുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റെഡ് ഗ്രേപ്പ്സ് എന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ മലിന ജല ടാങ്ക് പര്യാപ്തമല്ലന്ന് കണ്ടെത്തുകയും മലിന ജലം പ്രദേശത്ത് കെട്ടി കിടക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലിന് 5000 രൂപ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പിഴ ചുമത്തിയത്.

tRootC1469263">

 കാങ്കോലിൽ തന്നെ പ്രവർത്തിച്ചു വരുന്ന എൽ. എ. എഫ്. സി ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നുള്ള മലിന ജലം മാൻ ഹോൾ ബ്ലോക്ക്‌ അയി തുറസായി  പുറത്തേയ്ക്ക് ഒഴുക്കി പോകുന്നതായി കണ്ടെത്തി. ഉടൻ തന്നെ വേണ്ട തുടർനടപടികൾ സ്വീകരിക്കാനും മലിന ജലം ശാസ്ത്രീയമായി സം സ്‌ക്കരിക്കാനും നിർദേശം നൽകുകയും ഹോട്ടലിന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, കാങ്കോൽ ആലപ്പടമ്പ  ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ  റസീന കെ, വി. ഇ. ഒ ദിവ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Tags