തളിപ്പറമ്പിലെ ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Updated: Feb 1, 2025, 16:56 IST


തളിപ്പറമ്പ: ഇടുക്കി എന്‍ജിനിയറിങ് കോളജ് ക്യാമ്പസില്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്മാരക പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി എം ആർഷോ, കെ അനുശ്രീ, എം വി ജയരാജൻ, ടി വി രാജേഷ് , ജെയിംസ് മാത്യു, ടി കെ ഗോവിന്ദൻ, ടി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.