ധർമ്മശാല - ചെറുകുന്ന് തറ റൂട്ടിൽ ബസ് പണിമുടക്ക് പൂർണ്ണം
Jan 3, 2025, 14:15 IST
കണ്ണൂർ :തളിപ്പറമ്പ് ധർമ്മശാല - ചെറുകുന്ന് തറ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മുതൽ നടത്തിയ അനിശ്ചിതകാല ബസ് പണിമുടക്ക് പൂർണ്ണം' സ്വകാര്യ ബന്ധുകൾ സർവീസ് നടത്താത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
ധർമ്മശാലയിൽ യൂനിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ അടിപ്പാത് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.