സൈബർ തട്ടിപ്പു സംഘം കല്യാശേരി സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു

സൈബർ തട്ടിപ്പു സംഘം കല്യാശേരി സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു
police8
police8

കണ്ണപുരം : ബാങ്കിൻ്റെ കസ്റ്റമർ കെയറിൽ  നിന്നാണ് വിളിക്കുന്നതെന്നും  മെഡിക്കൽ ഇൻഷുറൻസ് ആഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സൈബർ തട്ടിപ്പുസംഘം യുവാവിൻ്റെ പണം തട്ടിയെടുത്തു. കല്യാശേരി സ്വദേശിയുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. 

പരാതിക്കാരൻ്റെ ഫോണിലേക്ക് രത്നാകർ ബേങ്ക് ലിമിറ്റഡിലിൻ്റെ കസ്റ്റമർ കെയറിൽനിന്നും വിളിക്കുന്നുവെന്ന് വിശ്വസിപ്പിച്ച പ്രതികൾ അക്കൗണ്ടിൽ നിന്നും 2025 ജുലായ് 7ന് 63000 രൂപയും ആർ.ബി. എൽ. റിക്കവറി ഏജൻസിയിൽ നിന്നുമാണെന്ന് പറഞ്ഞ്2025 ആഗസ്റ്റ് 26ന് 3781 രൂപയും ഉൾപ്പെടെ 66781 രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

tRootC1469263">

Tags