ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിലൂടെ യുവാവിനെ കബളിപ്പിച്ച് മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി

online fraud


കണ്ണൂർ :ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗില്‍ കബളിപ്പിക്കപ്പെട്ട യുവാവിൻ്റെ 3,92,500 രൂപ നഷ്ടപ്പെട്ടതായി പരാതി.പാണപ്പുഴയിലെ പാറക്കാട്ട്ചാലില്‍ പി.സി.സുധീഷിനാണ്(41) പണം നഷ്ടപ്പെട്ടത്.2024 ഏപ്രില്‍ 7 മുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളിലാണ് ഈസ്റ്റ് ഡെല്‍ഹിയിലെ ഫൈനാന്‍സ് അക്കാദമി ഡയരക്ടര്‍ രാഹുല്‍ ശര്‍മ്മ അഡ്മിനായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിച്ച viyakat.com എന്ന വൈബ്‌സൈറ്റ് വഴി ക്രിപ്‌റ്റോ ട്രേഡിംഗ് നടത്താനാണ് കസ്റ്റമര്‍ മാനേജര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് തവണകളായി പണം നിക്ഷേപിച്ചത്.

എന്നാല്‍ നിക്ഷേപമോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് യുവാവിൻ്റെ പരാതി. ഇതേ തുടർന്നാണ് പരിയാരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Tags