കൂട്ടുപുഴയിൽ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി


വളപട്ടണം: പാർട്ടിയും ഡി.വൈ. എഫ്. ഐ യും വളപട്ടണം മേഖലയിൽ നടത്തിവരുന്നലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകൻ മയക്കുമരുന്നു മായി പിടിയിലായത് പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നെന്ന് റിപ്പോർട്ട്.ഡി.വൈഎഫ്.ഐ പ്രാദേശിക ഭാരവാഹിയുംവളപട്ടണത്തെസിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെയാണ് എംഡിഎംഎയുമായി പിടികൂടിയത്. പാർട്ടിയും ഡി.വൈ.എഫ്.ഐ യും വളപട്ടണത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ബോധവൽക്കരണ പരിപാടികളുടെയും ചുക്കാൻ പിടിച്ചിരുന്നയാളാണ് ലോക്കൽ കമ്മിറ്റിയംഗമായ വി കെ ഷമീർ.
tRootC1469263">കൂട്ടുപുഴ ചെക്ക് പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായാണ് ഇയാളും സുഹൃത്തും പിടിയിലായത്. ബംഗ്ളൂരിൽ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഷമീറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൻ്റെ രഹസ്യഅറയിലാണ് പ്രതികൾ എംഡിഎംഎ സൂക്ഷിച്ചിരുന്നത്.ബാംഗ്ലൂരിൽ നിന്നും സുഹൃത്തിനൊപ്പം കാറിൽ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീർ പിടിയിലാകുന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു ഷമീർ.ഷമീറിനെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

വളപട്ടണം മന്ന സൗജാസിലെ കെ.വി.ഹഷീറും(40), വളപട്ടണം വി.കെ.ഹൗസിൽ വി.കെ.ഷമീറും(38) വൻതോതിൽ കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി നേരത്തെ പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതു കാരണം കൂട്ടുപുഴ ചെക്ക് പോസ്റ്റിൽഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തിവരികയായിരുന്നു ഇവരിൽ നിന്ന് 18.815 ഗ്രാം എം.ഡി.എം.എയാണ് വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്.
ഞായറാഴ്ച്ച രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എൽ13 ഇസഡ്-2791 ഹോണ്ട ജാസ് കാറിൽ എത്തിയ ഇവരിൽ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.