സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങി; ദിവ്യയെ തരംതാഴ്ത്തൽ ചർച്ചയാകും
Oct 26, 2024, 14:24 IST
കണ്ണൂർ: സി.പി.എം കണ്ണൂർജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ പത്തിന് പാറക്കണ്ടിയിലുള്ള സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ തുടങ്ങി. എല്ലാ ശനിയാഴ്ച്ചയും ചേരുന്ന പതിവ് യോഗമാണ് നടന്നു വരുന്നത്. എന്നാൽ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണ കേസിൽ ഒന്നാം പ്രതിയായി ഒളിവിൽ കഴിയുന്ന പി.പി ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തുന്നതിനെ കുറിച്ചു യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.
29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്ന മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചില്ലെങ്കിൽ മാത്രമേ ഈ കാര്യത്തിൽ പാർട്ടി നടപടിയുണ്ടാവുകയുള്ളുവെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.