സി.പി.എം കണ്ണൂരിൽ ജില്ലാ സമ്മേളനത്തിന് ഒന്നിന് കൊടിയേറും


കണ്ണൂർ : സിപിഎം ജില്ലാ സമ്മേളനം ഫിബ്രവരി 1,2,3 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കും. ഒന്നിന് രാവിലെ 9.30 ന് തളിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം.ഉദ്ഘാടനംചെയ്യും. ഉണ്ടപ്പറമ്പിലെകെ കെ എൻ പരിയാരം സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ സി പി എം സംസ്ഥാന സിക്രട്ടട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പി കെ ശ്രീമതി ടീച്ചർ,ഇ പി ജയരാജൻ തുടങ്ങിയനേതാക്കൾസംബന്ധിക്കും.
മൂന്നിന് ന് ഉച്ചതിരിഞ്ഞ് 2-30 ന് തളിപ്പറമ്പിൽ ചുവപ്പ് വളണ്ടിയർമാരുടെ പരേഡ് ഉണ്ടാവും. ഗതാഗതസ്തംഭനം ഒഴിവാക്കാനായി പ്രകടനം ഒഴിവാക്കി പ്രവർത്തകരോട് സമ്മേളന നഗരിയിലെത്താനാണ് അറിയിച്ചിരിക്കുന്നത്. പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സമ്മേളന നഗരിയിലേക്കുള്ള ദീപ ശിഖകൾ എത്തിക്കും ധീരജ് രക്തസാക്ഷി നഗറിൽ നിന്നും ജോസ് ദാമോദരൻ നഗറിൽ നിന്നും പന്നിയൂർ രക്തസാക്ഷി പി കൃഷ്ണൻ സ്മാരകത്തിൽ നിന്നുമായി സമ്മേളന നഗരിയിൽ എത്തിക്കും. കരിവെള്ളൂർ, കാവും ഭായിയിൽ നിന്നുമുള്ളപതാകജാഥയും കൊടിമര ജാഥയും ഇതോടൊപ്പം ചേർന്ന് സമ്മേളന നഗരിയിലെത്തിക്കും.