തെറ്റുതിരുത്തല്‍: സി.പി.എം ആദ്യ മേഖലായോഗം കണ്ണൂരില്‍ തുടങ്ങി, ഭരണപരാജയവും മനുതോമസ് വിഷയവും ചര്‍ച്ചയായേക്കും

fsh

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങള്‍ അവലോകനം ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി വിളിച്ചു ചേര്‍ത്ത മേഖലാതല അവലോകന യോഗം കണ്ണൂരില്‍ തുടങ്ങി,ജില്ലാ, ഏരിയാ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നത്. കീഴ്ഘടകങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ കേള്‍ക്കാനും വിലയിരുത്താനും കേന്ദ്ര കമ്മിറ്റിയംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

നാളെ കോഴിക്കോട്, എറണാകുളം മേഖലായോഗങ്ങളും നാലിന് കൊല്ലം മേഖലായോഗവും നടക്കും. ഇതിനു ശേഷമാണ് തെറ്റുതിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കുക. കണ്ണൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ വിവാദം, മുഖ്യമന്ത്രിയുടെ ശൈലീമാറ്റം, ഭരണവിരുദ്ധവികാരം എന്നിവ തെറ്റുതിരുത്തല്‍ അവലോകനയോഗങ്ങളില്‍ ചര്‍ച്ചയാകുമെന്നറിയുന്നു.
തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങള്‍ കീഴ്ഘടകങ്ങളില്‍ നിന്നും കേള്‍ക്കുന്നതിനായി കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ജൂലൈ മൂന്നിന് കോഴിക്കോട്, എര്‍ണാകുളം മേഖലായോഗങ്ങളും നാലാം തീയ്യതി കൊല്ലം മേഖലായോഗവും നടക്കും. ഇതിനു ശേഷമാണ് തെറ്റു തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കുക.കണ്ണൂരും കാസര്‍കോടും ഉള്‍പ്പെടുന്ന വടക്കന്‍ മേഖലായോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രിയുടെ താന്‍പോരിമയും അനഭിമതരായ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും ജില്ലാ സെക്രട്ടേറിയറ്റുകളിലും വിമര്‍ശമുയര്‍ന്നിരുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേഖലാ യോഗങ്ങളിലും സമാനവിഷയങ്ങള്‍ തന്നെയാവും ചര്‍ച്ചയാവുക. ഒപ്പം കണ്ണൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ക്വട്ടേഷന്‍ വിവാദവും 
സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തേമാസിന്റെ വെളിപ്പെടുത്തലുകളും യോഗത്തിലുയരുമെന്നുറപ്പ്. 

പ്രാദേശികവിഭാഗീയതയും വോട്ടുചോര്‍ച്ചയ്ക്കു കാരണമായെന്നതിനാല്‍ അത്തരത്തിലുള്ള ചര്‍ച്ചകളിലേക്കും മേഖലായോഗങ്ങള്‍ വഴിതുറക്കും. പാര്‍ട്ടി കോട്ടകളിലെ വോട്ടൊഴുക്കിനുള്ള പ്രധാന കാരണം പ്രാദേശികതലത്തിലെ പ്രശ്‌നങ്ങളാണ്. ഒപ്പം തുടച്ചുമാറ്റിയെന്ന് കരുതിയ വിഭാഗീയത രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സജീവമായതും മേഖലാ യോഗങ്ങളില്‍ ഉയര്‍ന്നുവരാനിടയുണ്ട്.

Tags