കണ്ണൂരിൽ ജോലിക്കിടെ നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരിൽ ജോലിക്കിടെ നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Construction worker collapses and dies while working in Kannur
Construction worker collapses and dies while working in Kannur

തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയൻ വീട്ടിൽ എം.അനിൽകുമാറാ(48) ണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.വെള്ളിക്കീലിലെ ഒരു വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനിൽകുമാറിനെ ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുങ്കിലും മരണപ്പെട്ടു.നിർമ്മാണ തൊഴിലാളിയാണ്.പി.ഗോപാലൻ-എം.നാരായണി ദമ്പതികളുടെ മകനാണ്.

tRootC1469263">

ഭാര്യ:പാപ്പിനിശ്ശേരിയിലെ വിജില. മക്കൾ:വിദ്യാർത്ഥികളായ സപ്തമി, തൻവിയ മക്കൾ:സഹോദരങ്ങൾ: ശ്രീമതി, ഉഷ, ശ്രീലത.
സഹോദരി ഭർത്താക്കൻമാർ: പി.ബാലകൃഷ്ണൻ(റിട്ട.സുബേദാർ), കെ.പത്മനാഭൻ, എ.ശിവദാസൻ.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം 4 മണിക്ക് മോറാഴ അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ പൊതുദർശനം.ശേഷം മുതുവാനി സമുദായ ശ്മശാനത്തിൽ ശവസംസ്‌കാരം നടക്കും.

Tags