ഇഎംഎസ് തൊട്ട് പിണറായി വിജയന്‍ വരെ സനാതന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ; അഡ്വ. എസ് സുരേഷ്
കൂത്തുപറമ്പ് : ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെ സനാതന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരികളായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. ചെറുവാഞ്ചേരിയില്‍ ബിജെപി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ശ്രീനാരായണഗുരുവിനെ അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റ് നേതൃത്വം ഇന്ന് ഗുരുദേവനെ പുരോഗന വാദിയായി ചിത്രീകരിക്കുന്നു. ആദ്യകാലത്ത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനത്തിന് ഇഎംഎസിനെ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍, ആ ക്ഷണം നിരസിച്ചു പാര്‍ട്ടി പത്രത്തില്‍ ഗുരുദേവനെ അധിക്ഷേപിച്ചു മുഖപ്രസംഗം എഴുതിയ പാരമ്പര്യം ഇഎംഎസിനുണ്ട്.
സനാതന ധര്‍മ്മവും ശ്രീനാരായണഗുരു ദര്‍ശനവും വ്യത്യസ്തമാണെന്ന് കേരളത്തില്‍ പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവന്റെ ആപ്തവാക്യം ഉയര്‍ന്നുവന്നത് ഗുരുദേവന്‍ വിശ്വസിച്ച സനാതന മൂല്യങ്ങളില്‍ നിന്നുമാണ്. അതുതന്നെയാണ് അദ്വൈതവും.
ആദിശങ്കരന്റെ മതമാണ് തന്റെ മതം എന്ന് പ്രഖ്യാപിച്ച മഹാ ജ്ഞാനിയായിരുന്നു ശ്രീനാരായണഗുരു എന്നത് കമ്മ്യൂണിസ്റ്റുകാര്‍ വിസ്മരിക്കരുത്.
ഭാരതത്തെ ഭരിച്ച വൈദേശിക ശക്തികള്‍ പോലും നമ്മുടെ സനാതന ധര്‍മ്മത്തെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല.
വര്‍ഷങ്ങളോളം അവര്‍ നമ്മളെ കീഴടക്കി ഭരിച്ചിട്ടും, നമ്മുടെ സനാതന മൂല്യങ്ങള്‍ക്ക് ഒരു ച്യുതിയും സംഭവിച്ചിട്ടുമില്ല.
ഇസ്ലാമിക ജിഹാദികളുടെ പ്രീതി നേടാന്‍ ഹിന്ദു സമൂഹത്തെയും സനാതന മൂല്യങ്ങളെയും അവഹേളിക്കുന്ന പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചെറുവാഞ്ചേരി ഏരിയ പ്രസിഡന്റ് കെ കെ വിനോദന്‍ അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വി പി സുരേന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് സി. കെ സുരേഷ്, ജനറല്‍ സെക്രട്ടറി ടി. കെ സജീവന്‍, എന്‍ റീന,വി അശോകന്‍,ഷെറീന ബാബു, സുനിത എന്നിവര്‍ സംസാരിച്ചു. ദിനില്‍ പി കെ സ്വാഗതവും ആര്‍ വി ശശിധരന്‍ നന്ദിയും പറഞ്ഞു.