കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം: കെ എസ് യു നേതാവിന് പരുക്കേറ്റു

KNR UNIVERSITY

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. എസ്.എഫ്.ഐ - യു.ഡി.എസ്. എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്ന് പൊലിസ് ലാത്തി വീശിയതിനാൽ കെ.എസ്.യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദിന് പരുക്കേറ്റു. 

SAMARAM

തങ്ങളുടെ വോട്ടറായ കൗൺസിലറുടെ തിരിച്ചറിയൽ കാർഡ് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് യു.ഡി.എസ് എഫിൻ്റെ ആരോപണം. ഇതിനെ തുടർന്നാണ് ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. തുടർന്ന് കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ പൊലിസ് സംഘം ബല പ്രയോഗത്തിലൂടെ പ്രവർത്തകരെ മാറ്റി. ഇതേ തുടർന്നാണ്  തെരഞ്ഞെടുപ്പ് പുനരാരംഭിച്ചത്.

Tags