ജീവകാരുണ്യ പ്രവർത്തകൻ സി.കെ അജീഷ് നിര്യാതനായി

ജീവകാരുണ്യ പ്രവർത്തകൻ സി.കെ അജീഷ് നിര്യാതനായി
Philanthropist CK Ajeesh passed away
Philanthropist CK Ajeesh passed away

തളിപ്പറമ്പ് : മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവർത്തകനും കരുവഞ്ചാലിലെ രേഖ അഡ്വർടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.മലയോരമേഖലയിലെ രക്തദാന സന്നദ്ധ പ്രവർത്തനത്തിലൂടെ നിരവധി പേർക്ക് പുനർജീവൻ നൽകുന്നതിന് ബ്ലഡ് ഡോണർസ് ഫോറത്തിന്റെ അംഗമെന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

tRootC1469263">

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാൽ യൂണിറ്റ് അംഗമാണ്. പിതാവ്:പരേതനായ ചിറ്റാരിയിൽ കരുണാകരൻ, മാതാവ്: വയലിൽ ദേവകി. ഭാര്യ:എം.കെ ഉമാദേവി (റിട്ട.പ്രഥമാധ്യാപിക, ഒറ്റത്തൈ ഗവ: യു.പി.സ്‌കൂൾ).
സഹോദരിമാർ: അജിത, അനിത, സജിത്ത്് സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കരിങ്കയം പൊതുശ്മശാനത്തിൽ.

Tags