സി. കെ. അജീഷ് തടിക്കടവിൻ്റെ അനുസ്മരണ യോഗവും സന്നദ്ധ രക്തദാന ക്യാമ്പും 26ന്

C. K. Ajeesh Wood Shop's memorial meeting and voluntary blood donation camp on the 26th
C. K. Ajeesh Wood Shop's memorial meeting and voluntary blood donation camp on the 26th

കണ്ണൂർ : കണ്ണൂരിന്റെ മലയോര മേഖലയിൽ  രക്തദാന പ്രവർത്തനത്തിലൂടെയും ജീവ കാരുണ്യ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായ ആലക്കോട് തടിക്കടവ് കരിങ്കയത്തെ സി കെ അജീഷ് അനുസ്മരണ യോഗവും സന്നദ്ധ രക്തദാന ക്യാമ്പും ഒക്ടോബർ 26 ന്. കരിങ്കയം എൽ.പി. സ്കൂളിൽ വച്ച് രാവിലെ 9.30 മുതൽ പരിപാടിക്ക് തുടക്കമാകും. 

tRootC1469263">

കരുവൻ ചാലിലെ രേഖ അഡ്വർടൈസിംഗ് സ്ഥാപന ഉടമയാണ് സി. കെ. അജീഷ് തടിക്കടവ്. അറുപതിലധികം തവണ സന്നദ്ധ രക്ത ദാനം നടത്തുകയും രക്ത ദാന പ്രവർത്തനങ്ങൾ നടത്തുകയും ജീവകാരുണ്യ പ്രവർത്തകനങ്ങൾ ഏകോപിപ്പിക്കുകയും രക്ത ദാതാക്കളെ കൂട്ടിയിണക്കി രക്ത ദാന സേനയുണ്ടാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു വരികയുമായിരുന്നു. തടിക്കടവ് മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ - കലാ സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു. നിരവധി ബഹുമതികളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്.

Tags