കണ്ണൂർ നഗരത്തിൽ പാർട്ടിയുടെ മുഖമായി നിറഞ്ഞുനിന്ന നേതാവ്: വയക്കാടിയുടെ വിയോ ത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കണ്ണൂർ : സി പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വയക്കാടി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം സി പി എം കണ്ണൂർ ഏരിയ സെക്രട്ടറി എന്ന നിലയിൽ കണ്ണൂർനഗരത്തിലെ പാർട്ടിയുടെ മുഖമായി ദശകങ്ങളോളം നിറഞ്ഞുനിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
സഹകാരിയായും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് തൊഴിലാളി യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ച വയക്കാടി ബാലകൃഷ്ണന്റെ വേർപാട് കണ്ണൂർ നഗരത്തിലെ സി പി എമ്മിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.അസുഖ ബാധിതനായി കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ചൊവ്വാഴ്ച്ച ഉച്ചയോടെവയക്കാടി ബാലകൃഷ്ണൻ്റെ (87) അന്ത്യം. സി പി എം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
.jpg)

