ചെറുവത്തൂരിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

mdma
mdma

ചന്തേര : എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഉദിനൂർ പരത്തിച്ചാലിൽ ട എ.സി.മുഹമ്മദ് ഷബീർ(43)പരപ്പ ബളാൽ എടത്തോട്ടിലെ കച്ചനില്ലത്ത് വീട്ടിൽ  കെ.അബ്ദുൽ ബാസിത്(32) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം അഞ്ചിന് ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന പട്രോളിങ്ങിനിടെയാണ് ചെറുവത്തൂർ പഴയ ദേശീയപാതക്ക് സമീപം വെച്ച് 1.14 ഗ്രാം എം.ഡി.എം.എയുമായി ഇവർ പോലീസിന്റെ പിടിയിലായത്. സീനിയർ സി.പി.ഒമാരായ ഷൈജു, സനീഷ്, സി.പി.ഒ ഡ്രൈവർ ഹരീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

tRootC1469263">

Tags