ചാലാട് ശ്രീ ധർമ്മശാസ്ത്രാക്ഷേത്രം മഹോത്സവത്തിന് 19ന് കൊടിയേറും: ക്ഷേത്ര കമ്മിറ്റി തന്നെ ഇക്കുറിയും ഉത്സവം നടത്താൻ ഹൈക്കോടതി ഉത്തരവ്
കണ്ണൂർ : ചാലാട് ശ്രീധർമ്മശാസ്താ ക്ഷേത്രം മഹോത്സവം ഹൈക്കോടതി ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ ഇത്തവണയും ക്ഷേത്ര കമ്മിറ്റി തന്നെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 മുതൽ 21 വരെയാണ് ഉത്സവം നടക്കുന്നത്. 18 ന് വൈകുന്നേരം അഞ്ച് മണിക്ക് മണൽ തിടമ്പ് തറയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും.
tRootC1469263">19 ന് രാത്രി 7.30 ന് സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്യും. കെ. വി സുമേഷ് എം.എൽ.എ. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒകെ വാസു എന്നിവർ മുഖ്യാതിഥികളാവും. തുടർന്ന് ചാലാട് പ്രദേശവാസികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും. 20ന് രാത്രി 7.30 ന് രഞ്ചിനി കലാക്ഷേത്ര പുതിയാപ്പറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, മോനിഷ മലപ്പുറം നയിക്കുന്ന ഗാനമേള, 21 ന് രാത്രി ഏഴരയ്ക്ക് എഎം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, റോക്ക് സ്റ്റാർ കൗഷിക്ക് അവതരിപ്പിക്കുന്ന ഗാനമേള കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. ഉത്സവത്തിൻ്റെ മൂന്നാം ദിനത്തിൽ ഉച്ചയ്ക്ക് 12 മുതൽ അയ്യപ്പ സേവാമണ്ഡപത്തിൽ പ്രസാദസദ്യയുണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി സി.വിനോദ്, ടി. ജയപ്രകാശ്, സി. വിസദാനന്ദൻ എന്നിവർ പങ്കെടുത്തു.
.jpg)

