കേരള എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം ചക്കരക്കല്ലിൽ നടക്കും

dfh

കണ്ണൂർ :കേരള എൻ.ജി.ഒ അസോസിയേഷൻ നാൽപത്തിയൊൻപതാം കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം ജൂലായ് നാല്, അഞ്ച് ദിവസങ്ങളിൽ ചക്കരക്കൽ സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ജൂലായ് അഞ്ചിന് രാവിലെ 10 മണിക്ക് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ.വി മഹേഷ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ഫൈസൽ, എം.കെ. മോഹനൻ, ശ്രീജ മഠത്തിൽ ഡോ. ജോർജ് ജോസഫ് പ്ളാത്തോട്ടം വിജിൽ മോഹനൻ തുടങ്ങിയൻ സംസാരിക്കും. രാവിലെ 11.30 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

 ജൂലായ് നാലിന് ഉച്ചയ്ക്ക് 2.15 ന് നിലവിലുള്ള കൗൺസിൽ യോഗം കെ.പി.സി.സി. അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യും. 12 ബ്രാഞ്ചുകളിൽ നിന്നായി 625 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. രാജേഷ് ഖന്ന, സംസ്ഥാന  സെക്രട്ടറി എം.പി ഷനിജ് , ജില്ലാ പ്രസിഡൻ്റ്കെ.വി മഹേഷ് ജില്ലാ സെക്രട്ടറി  വി.സത്യൻ ജില്ലാ ട്രഷറർ വിത്തർ സുധീർകുമാർ എന്നിവർ പങ്കെടുത്തു.

Tags