ഏച്ചൂർ കമാൽ പീടികയിൽ പൊലിസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം

death

കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ റോഡിൽ അമിത വേഗതയിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരിയ സ്ത്രീ മരിച്ചു. ഏച്ചൂർ കമാൽ പീടികയ്ക്ക് ബുധനാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മുണ്ടേരി വനിതാ സഹകരണ സംഘംബിൽ കലക്ടർ ബി. ബീന യാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലിസുകാരൻ ലിതേഷ് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

അമിത വേഗതയിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുൻപോട്ടു പോയാണ് നിന്നത്. നാട്ടുകാർ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൻ്റെ അമിത വേഗത വ്യക്തമാക്കുന്ന സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags