കൻ്റോൺമെൻ്റ് ഭൂമി കോർപ്പറേഷന് വിട്ട് കിട്ടണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം പ്രമേയം
കണ്ണൂർ :കൻ്റോൺമെൻ്റ് ഭൂമി കോർപ്പറേഷന് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഐക്യകണ്ഠേന അംഗീകരിച്ചു. വാർഡ് കൗൺസിലർ കെ.എം സാബിറ ടീച്ചർ അവതരിപ്പിച്ച പ്രമേയത്തെ സുരേഷ് ബാബു എളയാവൂർപിന്താങ്ങി.കണ്ടോൺമെൻറ്, കണ്ണൂർ കോർപ്പറേഷനുമായി ലയിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ സംയുക്ത പരിശോധന നടത്തിയിരുന്നു. പരിശോധന സമയത്ത് കണ്ടോൺമെന്റിന്റെ പല ഭൂമിയും എവൺലാൻഡ് ആക്കി മാറ്റിയതായി കാണുന്നു.
tRootC1469263">കൂടാതെ, ആശുപത്രി ബസ് സ്റ്റാൻഡ് ഉൾപ്പെടെ പല സ്ഥലങ്ങളും അടച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയിക്കര ഡിവിഷനിൽ പ്രവേശിക്കുന്ന അഞ്ചുകണ്ടിക്കുന്ന് അടക്കുകയാണെങ്കിൽ കണ്ണൂർ സിറ്റി മുതൽ താഴെ ചൊവ്വ വരെ പോകുന്ന ജനങ്ങൾക്ക് യാത്രാ ബുദ്ധിമുട്ട് ഉണ്ടാകും. കൂടാതെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോകുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അതുപോലെ 4 സ്കൂൾ വിദ്യാർത്ഥികൾ അതുവഴി കടന്നുപോകുന്നുമുണ്ട്. ഇത് ട്രാഫിക് പ്രശ്നങ്ങളും മറ്റും ഉണ്ടാകും. ആയിക്കര ഡിവിഷൻ ഒറ്റപ്പെടും. ആയതിനാൽ കണ്ടോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും, കെട്ടിടങ്ങളും, സ്വത്തുക്കളും കോർപ്പറേഷന് വിട്ടുകിട്ടുന്നതിനും റോഡ് അടച്ച് വഴി തടയുന്നത് ഒഴിവാക്കണമെന്നും A1, A2 ലാൻഡ് പ്രദേശത്തെ റോഡുകൾ ജനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്യവും ലഭിക്കണം എന്ന് കേന്ദ്ര സർക്കാറിനോടും, സംസ്ഥാനസർക്കാറിനോടും ഈ കൗൺസിൽ യോഗം ആവശ്യപ്പെടുന്നതായി മേയർ അറിയിച്ചു.
കോർപ്പറേഷൻ അധീനതയിലുള്ള മരക്കാർകണ്ടി എസ് സി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുള്ള ഫ്ലാറ്റുകൾ അപേക്ഷ പ്രകാരം അർഹരായവർക്ക് നൽകുന്നതിനും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കുന്നതിനും തീരുമാനിച്ചു.എല്ലാവർക്കും വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷൻ നൽകിയതിനാൽ പൊതുടാപ്പുകൾ ഒഴിവാക്കിയിട്ടും എല്ലാ മാസങ്ങളിലും വാട്ടർ ചാർജ് ഇനത്തിൽ ഡിമാൻ്റ് നോട്ടീസ് അയക്കുന്നത് വാട്ടർ അതോറിയുടെ അനാസ്ഥയാണെന്നും സർക്കാരിലേക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതിനും തീരുമാനിച്ചു.യോഗത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ എം.പി. രാജേഷ് , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.ഒ മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, ടി.രവീദ്രൻ, കെ.പ്രദീപൻ എന്നിവർ സംസാരിച്ചു.
.jpg)

