അടിച്ചത് ഇടിവെട്ട് ബംപർ; ഭാഗ്യശാലിയാരെന്ന് തിരിച്ചറിഞ്ഞതായി മുത്തു ഏജൻസി ഉടമ അനീഷ്

Christmas - New Year bumper , kannur , muthu,
Christmas - New Year bumper , kannur , muthu,


കണ്ണൂർ: ഏറെക്കാലത്തിന് ശേഷം 20 കോടിയുടെ ഇടിവെട്ട് ബംപർ നേടി കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസി.
 ചരിത്രത്തിൽആദ്യമായി ക്രിസ്തുമസ് - പുതുവത്സര ബംപർ ലോട്ടറി അടിച്ചതിൻ്റെ ആഹ്ളാദത്തിലാണ് കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസി ഉടമ എം.വി  അനീഷും സഹപ്രവർത്തകരും.

Bumper Muthu Agency Christmas New Year Bumper Kannur

 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർ ഖിഭവനിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ നറുക്കെടുപ്പ് നിർവഹിച്ചപ്പോഴാണ് XD 38 71 32 എന്ന നമ്പറിന് ഒന്നാം സ്ഥാനം. ലഭിച്ചതായി അറിഞ്ഞത്. ഇതോടെ നിമിഷങ്ങൾക്കുള്ളിൽ ചക്കരക്കൽ മുത്തു ഏജൻസിയിൽ നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് മനസിലാവുകയായിരുന്നു. ചക്കരക്കൽ മുത്തു ഏജൻസിയുടെ ഇരിട്ടിയിലെ സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 

പത്തു ടിക്കറ്റുകൾ അടങ്ങുന്ന ഒരു ബുക്ക് സത്യനെന്നയാളാണ് വാങ്ങി കൊണ്ടുപോയത്. ഇദ്ദേഹം ഏജൻ്റ് അല്ലെ ന്ന് എം.വി അനീഷ് പറഞ്ഞു. ബംപർ നറുക്കെടുപ്പിൽ സാധാരണയായി ഏജൻ്റുമാർക്ക് മാത്രമല്ല എല്ലാവർക്കും ടിക്കറ്റ് കൊടുക്കാറുണ്ട് ഇങ്ങനെയാണ് ഒരു ബുക്ക് സത്യൻ വാങ്ങി കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് അനീഷ് പറഞ്ഞു. 

Bumper Muthu Agency Christmas New Year Bumper KannurBumper Muthu Agency Christmas New Year Bumper Kannur

എന്തു തന്നെയായാലും ഇരിട്ടി സബ് ഏജൻസിക്ക് മുൻപിൽ ബാൻഡ് മേളംഅടക്കം വൻ ആഘോഷ പരിപാടികളാണ് മുത്തു ലോട്ടറി ഏജൻസി ജീവനക്കാർ നടത്തിയത്. ഭാഗ്യവാനായ സത്യനെയും അന്വേഷിക്കുന്നുണ്ട്. സത്യനെ കണ്ടെത്തിയാൽ 20 കോടിയുടെ അവകാശിയാരെന്ന് ഉറപ്പിക്കാൻ കഴിയും. കണ്ണൂർ ജില്ലയിൽ ഏറെ കാലത്തിന് ശേഷമാണ് ബംപർ അടിക്കുന്നത്. 

ചക്കരക്കൽ മുത്തു ഏജൻസിയിൽ ആദ്യമായാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്.നേരത്തെ ഒന്നാം സമ്മാനം മറ്റു ടിക്കറ്റുകൾക്ക് മുത്തു ഏജൻസിയിൽ ലഭിച്ചിട്ടുണ്ടെന്ന് ഉടമയായ കണ്ണൂർ കാപ്പാട് സ്വദേശിയായഎം.വി അനീഷ് പറഞ്ഞു. ബംപർ വിജയിക്ക് പുറമേ ഏജൻസി കമ്മിഷൻ ഉൾപ്പെടെ കോടികളാണ് മുത്തു ഏജൻസിയെയും തേടിയെത്തുക.

പടക്കം പൊട്ടിച്ചും ബാൻഡ് വാദ്യം മുഴക്കിയുമാണ് നാട്ടുകാർ മുത്തു ലോട്ടറിയുടെ സൗഭാഗ്യം ആഘോഷിച്ചത്.
ഏറെക്കാലമായി കണ്ണുർ ജില്ലയിൽ സമ്മാനങ്ങൾ നേടുന്ന ഏജൻസിയാണ് മുത്തു.

Tags