മണലൂറ്റ് സംഘത്തിൽ നിന്നും കൈക്കൂലി വാങ്ങി : കണ്ണൂർ വളപട്ടണം സ്റ്റേഷനിലെ റിട്ട. എ എസ്.ഐക്കെതിരെ കേസെടുത്ത് വിജിലൻസ്
മണലൂറ്റ് സംഘത്തിൽ നിന്നും കൈക്കൂലി വാങ്ങി : കണ്ണൂർ വളപട്ടണം സ്റ്റേഷനിലെ റിട്ട. എ എസ്.ഐക്കെതിരെ കേസെടുത്ത് വിജിലൻസ്
Oct 15, 2025, 19:52 IST
കണ്ണൂർ : വളപട്ടണം പൊലിസ് സ്റ്റേഷനിലെ റിട്ട. ഗ്രേഡ് എ . എസ്. ഐക്കെതിരെ വിജിലൻസ് കേസെടുത്തു. കെ. അനിഴനെതിരെയാണ് കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് കേസെടുത്തത്. ഇയാൾ മണലൂറ്റ് കടത്ത് സംഘത്തിൽ നിന്നും ഗൂഗിൾ പേ , സി.ഡി.എം വഴി പണം കൈപറ്റിയതായി വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
tRootC1469263">മറ്റൊരാളുടെ ഫോൺ വഴി പൊലിസ് റെയ്ഡു നടത്തുന്ന വിവരം മണലൂറ്റ് സംഘത്തിന് മുൻകൂട്ടി നൽകി. അഞ്ചുമാസം മുൻപാണ് അനിഴൻ സർവീസിൽ നിന്നും വിരമിച്ചത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് റിട്ട. എ എസ്.ഐക്കെതിരെ കേസെടുത്തത്.
.jpg)

