പെരളശേരിയിൽ വീടിന് നേരെ ബോംബേറ് ; പൊലിസ് സുരക്ഷ ശക്തമാക്കി

പെരളശേരിയിൽ വീടിന് നേരെ ബോംബേറ് ; പൊലിസ് സുരക്ഷ ശക്തമാക്കി
police8
police8


പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നൽകിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. 

വീടിന് മുൻവശത്തെ കൈവരിയിൽ തട്ടി ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടുകയായിരുന്നു. പെരളശേരി അമ്പലം റോഡിൽ ബുധനാഴ്ച്ച ബി.ജെ.പി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ബോംബേറുണ്ടായത്. ചക്കരക്കൽ എസ്.എച്ച്.ഒ.എം.പി ഷാജിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി,മണ്ഡലം പ്രസിഡൻ്റ് വിപിൻ ഐവർ കുളം, രമേശൻ പൂവത്തും തറ, എ. അനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ് ക്വാഡ് ഇന്ന് പരിശോധന നടത്തും.

tRootC1469263">

Tags