കാട്ടുപന്നികളെ കുഴിച്ചിടേണ്ട പകരം, വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കണം; നിയമം കൊണ്ടുവരണമെന്ന സണ്ണി ജോസഫ് എംഎല്‍എയുടെ പ്രസംഗം വിവാദമാകുന്നു

Instead of burying wild boars, curry them with coconut oil; Sunny Joseph MLA's speech to bring law is controversial
Instead of burying wild boars, curry them with coconut oil; Sunny Joseph MLA's speech to bring law is controversial


കൊട്ടിയൂർ : ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് പേരാവൂർ എം.എൽ എസണ്ണി ജോസഫ് . പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്നാണ് നിലവിലെ നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻനയിക്കുന്ന യു.ഡി.എഫ്  മലയോര സമര യാത്രയുടെ പൊതുയോഗത്തിന് കൊട്ടിയൂരില്‍ നൽകിയ സ്വീകരണ സമ്മേളനത്തിൽ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ വിവാദപ്രസംഗം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം. പരസ്യമായി പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും യുഡിഎഫ് കണ്‍വീനറയുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ പറയുകയാണ്, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണം' എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം.

Tags