ദുരന്തഭൂമിയിൽ സാന്ത്വന സ്പർശവുമായി ബിജെപി കണ്ണൂർ ജില്ലാ നേതാക്കൾ തളിപ്പറമ്പിലെത്തി
കണ്ണൂർ : കഴിഞ്ഞ ദിവസം വൻ തീപ്പിടുത്തം ഉണ്ടായ തളിപ്പറമ്പിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാറിൻ്റെ ജില്ലാ നേതാക്കൾ ഇന്ന് സന്ദർശനം നടത്തി. തീപിടുത്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ സാന്ത്വനിപ്പിച്ചു.
tRootC1469263">തീപ്പിടുത്തത്തിനാൽ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്, ഇതിനിരയായ വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഈ സ്ഥാപനങ്ങളിൽ ജോലിചെയ്തുവരുന്ന 250 അധികം വരുന്ന തൊഴിലാളികളും നാശനഷ്ടത്തിനിരയായവരാണ് അതിനാൽ അവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ഗവൺമെന്റ്നോട് ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് 12മണിയോട് കൂടി എത്തിയ അദ്ദേഹത്തോടൊപ്പം ബിജെപി നോർത്ത് ജില്ല ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ്, ജില്ല സെൽ കോഡിനേറ്റർ രമേശൻ ചെങ്ങുനി, മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പണ്ടാരി, കൗൺസിലർ പി വി സുരേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ പി നാരായണൻ, പി ഗംഗാധരൻ എന്നിവർ ഉണ്ടായിരുന്നു.
പുതിയങ്ങാടിയിൽ ഇന്ന് കാലത്തു ഗുരുതരമായ രീതിയിൽ പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട നാല് അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയും അദ്ദേഹം സന്ദർശിച്ചു.
.jpg)

