ബിജെപി കണ്ണൂർ ജില്ലാ അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; കണ്ണൂർ സൗത്തിനെ ബിജു എളക്കുഴിയും നോർത്തിനെ കെ.കെ വിനോദ് കുമാറും നയിക്കും


കണ്ണൂർ: ഭാരതീയ ജനതാ പാർട്ടി സംഘടനാ പർവ്വം 2025 കണ്ണൂർ റവന്യു ജില്ലയെ കണ്ണൂർ സൗത്ത് എന്നും കണ്ണൂർ നോർത്ത് എന്നും രണ്ടായി വിഭജിച്ചു. കണ്ണൂർ സൗത്ത് ജില്ലാ അദ്ധ്യക്ഷനായി ബിജു എളക്കുഴിയെയും കണ്ണൂർ നോർത്ത് ജില്ലാ അദ്ധ്യക്ഷനായി കെ കെ വിനോദ് കുമാറിനെയും തിരഞ്ഞെടുത്തതായി ജില്ലാ വരണാധികാരി അശോകൻ കുളനട, സഹ വരണാധികാരികളായ വി വി ചന്ദ്രൻ, അഡ്വ ജിതിൻ രഘുനാഥ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ബിജു എളക്കുഴി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായും കെ കെ വിനോദ് കുമാർ കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. 27 ന് രാവിലെ 10.30 ന് കണ്ണൂർ മാരാർജി ഭവനിൽ ചേരുന്ന പ്രവർത്തക യോഗത്തിൽ കണ്ണൂർ നോർത്ത് ജില്ലാ അദ്ധ്യക്ഷനും വൈകീട്ട് നാലു മണിക്ക് തലശ്ശേരി ഗോകുലം ഫോർട്ടിൽ വച്ച് ചേരുന്ന യോഗത്തിൽ കണ്ണൂർ സൌത്ത് അദ്ധ്യക്ഷനും ഔദ്യോഗികമായി സ്ഥാനാരോഹണം നടത്തും. ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് ഉദ്ഘാടനം ചെയ്യും.