ഒറിജിനിലിനെ വെല്ലും ഹെലികോപ്റ്റര്‍ മാതൃകയുമായി ബിജു പറശ്ശിനിക്കടവ് ശ്രദ്ധേയനാകുന്നു

helicopter

കണ്ണൂര്‍: നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനാവുകയാണ്  കണ്ണൂര്‍ പറശ്ശിനിക്കടവിലെ യുവാവ്. മനുഷ്യ നിര്‍മ്മിത  ഹെലികോപ്റ്ററെന്ന ആശയം സഫലമാക്കിയാണ് ബിജു പറശ്ശിനി ശ്രദ്ധേയനാവുന്നത്. വളരെ കുറഞ്ഞ ദിവസം കൊണ്ട് മെറ്റല്‍ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഈ ഒറിജിലിനെ വെല്ലുന്ന നിര്‍മ്മാണം... 

ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ലാന്‍ഡിംഗ് സ്‌കിഡ്,  പറന്ന് ഉയരാന്‍ സഹായിക്കുന്ന വലിയ പങ്ക, 34 പേര്‍ക്ക് യാത്ര ചെയ്യുന്ന രീതിയില്‍ സൗകര്യങ്ങള്‍ ,പൈലറ്റിനു ഹെലികോപ്റ്റര്‍ റൈഡ് ചെയ്യാനുള്ള ഏരിയ എന്നിവ അടക്കം ഹെലികോപ്റ്ററിന്റെ   ഉള്‍ഭാഗത്തു സജ്ജമാക്കിയിട്ടുണ്ട്. ഇതിനകം ഒട്ടേറെപ്പേര്‍ ഈ ഹെലികോപ്റ്റര്‍ മാതൃകയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

മെറ്റല്‍ ഫാബ്രിക്കേഷന്‍ വര്‍ക്ക് ചെയ്യുന്ന ഇദ്ദേഹം ഇതിനോടകം ധർമ്മശാല വെച്ച് നടക്കാറുള്ള ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ് വെച്ച് നടന്ന സംസ്ഥാന ബഡ്‌സ് കലോത്സവവേദികളുടെ പ്രവേശനകവാടങ്ങള്‍ എന്നിവയടക്കം കലാപരമായ മികവോടെ സാങ്കേതിക വൈദഗ്ദ്ധ്യത്താല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനോടകം ചെറുതും വലുതും ആയ  മറ്റു നിരവധി നിര്‍മിതികള്‍ ഒരു കലാകാരന്‍ കൂടിയായ ഇദ്ദേഹം ചെയ്തിട്ടുണ്ട്..

ഇനിയും ഇതുപോലെയുള്ള വലിയബസ്സ്, ഒരുമരം എന്നിവ തയ്യാറാക്കുകയാണ് പുതിയ പദ്ധതികള്‍. ഇതുകൂടാതെ 
കസ്റ്റമറുടെ താല്‍പര്യം അനുസരിച്ചു ഇത്തരം കൗതുക വസ്തുക്കള്‍ നിര്‍മ്മിച്ചു നല്‍കുവാനും ഇദ്ദേഹം തയ്യാറാണ്. പറശ്ശിനിക്കടവില്‍ ഉള്ള റെഡ്സ്റ്റാര്‍ ക്ലബ്ബ്, പറശ്ശിനിക്കടവ്‌ ഹൈസ്‌കൂള്‍ 1994- 95 വര്‍ഷത്തെ എസ്. എസ്. എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'ഓര്‍മ്മച്ചെപ്പ് 95 ''  തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ് ബിജു പറശ്ശിനി.

Tags