കണ്ണൂരിൽ കോൺഗ്രസ് മാർച്ചിൽ വ്യാപക അക്രമം; പൊലിസുമായി ഉന്തും തളളും ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു

Auto rickshaw workers union has started strike in Kannur
Auto rickshaw workers union has started strike in Kannur

കണ്ണൂർ : കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർജില്ലാ കലക്ടർ അരുൺ .കെ വിജയൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ വ്യാപക സംഘർഷം പൊലിസ് ബാരിക്കേഡ് തകർത്ത് കലക്ടറേറ്റ് വളപ്പിലെക്ക് ചാടിക്കയറാനും ജലപീരങ്കിക്കും പൊലിസ് വാഹനത്തിനു മെതിരെ പാഞ്ഞടുക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേ തുടർന്ന് പൊലിസും പ്രവർആരും തമ്മിൽ കൈയ്യാങ്കളിയും വാക്കേറ്റവും നടന്നു. 

Auto rickshaw workers union has started strike in Kannur

ഒന്നര മണിക്കൂറോളം കണ്ണൂർ നഗരത്തെ മുൾമുനയിൽ നിർത്തിയ സമരമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിയത് പ്രകോപിതരായ പ്രവർത്തകർ റോഡിലെ ഡിവൈഡർ തകർത്തു. റോഡിൽ കുത്തിയിരുന്ന് ഗതാഗതം മുടക്കി. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന പൊലിസ് വാഹനം തടഞ്ഞു. വനിതാപ്രവർത്തകരാണ് ജൂബിലി ചാക്കോവിൻ്റെ നേതൃത്വത്തിലുള്ള വനിതാപ്രവർത്തകരാണ് വാഹനം തടഞ്ഞത് ഇന്ന് രാവിലെ പതിനൊന്നരയോടെഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുടർന്ന് ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മുകളിൽ കയറി പ്രതിഷേധിച്ചു.പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കസ്റ്റഡിയിൽ എടുക്കാനുള്ള പൊലീസ് ശ്രമം പ്രവർത്തകർ പ്രതിരോധിച്ചു.

ഇതേ തുടർന്ന്പ്രവർത്തകർക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽവനിതാ പ്രവർത്തകർ ഉൾപ്പടെ റോഡിൽ തെറിച്ച് വീണു.ജലപീരങ്കി പ്രയോഗത്തിന് എതിരെ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് വാഹനത്തിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു. നേരത്തെ കലക്ടറേറ്റ് കവാടത്തിന് മുൻപിലെ ബാരിക്കേഡിന് മുകളിലും ഷമ കയറിയിരുന്നു.

Widespread violence during Congress march in Kannur; Water cannons were used to disperse the activists who clashed with the police on top of the barricade.

ജില്ല പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോയും, ടി സി പ്രിയയും കലക്ടറേറ്റ്  മതിലിന് മുകളിൽ കയറി പ്രതിഷേധിച്ചു.പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിലും പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ് വെച്ചു.തുടർന്ന് നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമരത്തിന് ഡി.സി.സി ഭാരവാഹികളായ വി.പി അബ്ദുൽ റഷീദ്, രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ , കെ.പി സാജു , സി.ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.

Tags