കണ്ണൂരിൽ ഒന്നേകാൽ ലക്ഷം നിരോധിത പേപ്പർ കപ്പുകൾ പിടികൂടി ; പതിനായിരം രൂപ പിഴയിട്ടു

One quarter lakh banned paper cups seized in Kannur; Fined Rs.10,000
One quarter lakh banned paper cups seized in Kannur; Fined Rs.10,000

കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ ടൗണിലെ സ്വകാര്യ ഗോഡൗണിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് ജുനൈദിന്റെ കല്ലിക്കോടൻ കാവിലുള്ള ഗോഡൗണിൽ നിന്നാണ് 20 കാർബോർഡ് പെട്ടികളായി സൂക്ഷിച്ച ഒന്നര ലക്ഷത്തിലധികം 150,210,300 മില്ലിയുടെ നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്തത്.

 നഗരത്തിലെ ജ്യൂസ് കടകളിൽ നിരോധിത ഒറ്റ ത്തവണ ഉപയോഗ  കപ്പുകളുടെ വ്യാപകമായ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിതരണത്തിനായി സൂക്ഷിച്ച നിരോധിത വസ്തുക്കൾ കണ്ടെടുത്തത്.പിടിച്ചെടുത്ത പേപ്പർ കപ്പുകൾ ജില്ലാ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് കൈമാറുകയും പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

പരിശോധനയിൽ സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ ,ശരി കുൽ അൻസാർ, അലൻ ബേബി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സഫീർ അലി ഇ.എസ് എന്നിവർ പങ്കെടുത്തു.

Tags