ബംഗ്ളൂരിലെ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്രമക്കേട് കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി

ബംഗ്ളൂരിലെ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്രമക്കേട് കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി
A student who dropped out of her studies midway due to irregularities at a nursing education institute in Bangalore has been threatened, a complaint has been filed.
A student who dropped out of her studies midway due to irregularities at a nursing education institute in Bangalore has been threatened, a complaint has been filed.

കണ്ണൂർ: പരീക്ഷാ ക്രമക്കേടും അഡ്മിഷനിൽ തിരിമറിയും നടത്തി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്ത നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗ്ളൂരിലെ പ്രമുഖ നഴ്സിങ് പഠന കേന്ദ്രമായ രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് യൂനിവേഴ്സിറ്റിയുടെയും മറ്റു വിദ്യാഭ്യാസ അധികൃതർക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്. നിയമവിരുദ്ധ അഡ്മിഷനുകൾ വ്യാജ പരീക്ഷകൾ,വൻ അഴിമതികൾ എന്നിവ ചൂണ്ടിക്കാട്ടി താൻ കർണാടക ഹൈക്കോടതിയിൽ നൽകിയ കേസിൽ എട്ടു പേർക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഇരിട്ടി വള്ളിക്കോട് സ്വദേശിനിയായ വർഷ ഹരിദാസ് പറഞ്ഞു. ഇതു കാരണം താനും കുടുംബവും നിരവധി ഭീഷണികൾ ഫോണിലൂടെ നേരിടുകയാണ്.

tRootC1469263">

 മാനേജ്മെൻ്റും അഡ്മിഷൻ ഏജൻ്റുമാരുമാണ് പല നമ്പറുകളിൽ ഭീഷണിപ്പെടുത്തുന്നത്. കേസിൽ നിന്നും പിൻമാറുന്നതിനായി ഭീഷണിപ്പെടുത്തുകയും പണം വാഗ്ദ്ധാനം ചെയ്തു പിൻവാങ്ങാനും ആവശ്യപ്പെടുകയുണ് ഇതു കാരണം താനും കുടുംബവും നേരിടുന്ന ഭീഷണികളിൽ നിന്നും സംരക്ഷണത്തിനായി കണ്ണൂർ റൂറൽ പൊലിസ് മേധാവിക്ക് പരാതിനൽകിയിട്ടുണ്ടെന്ന് വർഷ അറിയിച്ചു. ബി.എസ് സി നഴ്സിങ്ങിന് കൊവിഡ് കാലത്ത് വിദ്യാഭ്യാസ വായ്പ ബാങ്കിൽ നിന്നെടുത്താണ് താൻ ചേർന്നത്. നഴ്സിങ് ഏജൻ്റ് വീട്ടിലെത്തിയാണ് അഡ്മിഷൻ കാര്യം ചെയ്തത്. കോളേജ് അധികൃതർക്ക് ബാങ്ക് മുഖേനെയാണ് ഫീസും ഡൊണേഷനുമായി പണം നൽകിയത്. നാല് ലക്ഷത്തിലേറെ രൂപയാണ് ഇങ്ങനെ കൈമാറിയത്. ദിയ നഴ്സിങ് കോളേജിലാണ് പ്രവേശനം ലഭിച്ചതെങ്കിലും മറ്റൊരു കോളേജായ ഭരത് കോളേജിലാണ് സീറ്റ് നൽകിയത്. ഒന്നാം വർഷ പരീക്ഷ എഴുതിയതിനു ശേഷം വ്യാജ സർട്ടിഫിക്കറ്റാണ് തനിക്ക് നൽകിയത്. 

ഇതുകാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും വർഷ പറഞ്ഞു. വെൽഫെയർ അസോ. ഓഫ് പ്രൊഫഷനൽ സ്കോളേഴ്സ് ഇന്ത്യയുടെ സഹായത്തോടെയാണ് ഇപ്പോൾ നിയമപോരാട്ടം നടത്തിവരുന്നത്. തന്നെപ്പോലെ വിദ്യാഭ്യാസ ചൂഷണം ചെയ്യപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ഒരു പാട് വിദ്യാർത്ഥിനികളുണ്ടെങ്കിലും ഭയം കൊണ്ടാണ് അവർ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പ്രതികരിക്കാത്തതെന്നും വർഷ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വെൽഫെയർ അസോ. ഓഫ് പ്രൊഫഷനൽ സ്കോളേഴ്സ് ഇൻ ഇൻഡ്യ അഖിലേന്ത്യാ അദ്ധ്യക്ഷൻ എം.കെ തോമസുംവർഷ യുടെ അമ്മ ആർഷ ഹരിദാസ് എന്നിവരും പങ്കെടുത്തു.

Tags