കണ്ണൂർ വട്ടക്കുളത്ത് അവധിക്കാല ബാലവേദി ക്യാമ്പ് നടത്തി
Dec 30, 2024, 21:52 IST
വട്ടക്കുളം: വട്ടക്കുളം ദേശസേവാസംഘം വായനശാല ആൻ്റ് ഗ്രന്ഥാലയം അവധിക്കാല ബാലവേദി ക്യാമ്പ് നടത്തി. പാട്ടും പറച്ചിലും, ശാസ്ത്ര പരീക്ഷണങ്ങൾ, കൗതുകവസ്തു നിർമ്മാണം, ക്യാമ്പ് ഫയർ എന്നിവയുണ്ടായി. കവിയും സാംസ്കാരിക പ്രഭാഷകനുമായ ബാബുരാജ് മലപ്പട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബാലവേദി പ്രസിഡണ്ട് അലാനിയ പി എസ് അദ്ധ്യക്ഷത വഹിച്ചു. എം പി സനിൽകുമാർ, ജനു ആയിച്ചാൻകണ്ടി, ശ്രീജ നന്ദകുമാർ എന്നിവർ ക്ലാസ്സ് നയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം ഷീലജ തെരൂർ നിർവ്വഹിച്ചു. എ പി നന്ദകുമാർ, സ്നേഹ വി രാജ്, എ എൻ സുബ്രഹ്മണ്യൻ, സനിഷ്മ സജിത്ത്, വി.നവാർ എന്നിവർ സംസാരിച്ചു.