അസീസ് പാലയാട്ടിൻ്റെ വടിയില്ലാത്ത അടി പ്രകാശനം ചെയ്തു

Aziz Palayat's Stickless Beat released
Aziz Palayat's Stickless Beat released

തലശേരി :ബ്രണ്ണൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ അസീസ് പാലയാട്ട് രചിച്ച "വടിയില്ലാത്ത അടി" എന്ന അധ്യാപക നർമ്മ കഥകളുടെ പുസ്തക പ്രകാശനം തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ജെ വാസന്തിക്ക് നൽകി പ്രകാശനം ചെയ്തു. ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ എൻ.ആർ മായൻ അദ്ധ്യക്ഷത വഹിച്ചു.അഷ്റഫ് പുത്തൂർ സ്വാഗതം പറഞ്ഞു. സദസ്സിൽ ഡോ.എം കെ മുനീർ എടച്ചേരി പുസ്തകം പരിചയപ്പെടുത്തി.

സർ സയ്യദ് കോളജ് പ്രിൻസിപ്പൽ ഇസ്മായിൽ ഓലായിക്കര, പ്രൊഫസർ എ വത്സലൻ, എഴുത്തുകാരി വി.കെ റീന, പി കെ അബ്ദുൾ നാസർ ,സിദ്ധീക്ക് കൂടത്തിൽ ,ടി ഷാഹുൽ ഹമീദ് ,എൻ പത്മനാഭൻ ,പി.കെ നൗഷാദ് ,സമീർ ഓണിയിൽ ,പ്രൊഫ അബ്ദുൾ സലാം . മജീദ് ടി ഒളവിലം , ജമാൽ മാസ്റ്റർ ,കെ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.അസീസ് പാലയാട്ട് മറുമൊഴി നടത്തി. മഹമൂദ് കോക്കാട്ട് നന്ദിയും പ്രകാശിപ്പിച്ചു

Tags