ലോക ജന്തുജന്യ രോഗപ്രതിരോധ ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

awarness class

തളിപ്പറമ്പ്: ലോക ജന്തുജന്യ രോഗ പ്രതിരോധ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .പട്ടുവം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾക്കാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്‌. കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്‌ .

awerness

'ജന്തുജന്യ രോഗങ്ങൾ ' എന്ന വിഷയത്തിൽ മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: പി ആർ ആര്യ ക്ലാസ്സെടുത്തു. ജന്തുജന്യ രോഗങ്ങളെ കുറിച്ചുള്ള ക്വിസ്സ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി സമ്മാനദാനം നടത്തി. 

awerness1

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, നരീക്കാംമ്പള്ളി വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: വിനിത മറിയം, ബേബി എന്നിവർ സംസാരിച്ചു. പട്ടുവം ഗവ: ഹൈസ്കൂൾ പ്രഥമ അധ്യാപിക ടി പി പ്രസന്ന സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഇ ടി റീന നന്ദിയും പറഞ്ഞു.