വാണിയ സമുദായ സമിതിയുടെ പുരസ്‌കാരവും എൻഡോവ്‌മെൻ്റ് വിതരണവും പെരളശേരിയിൽ

Award and endowment distribution of Vaniya Community Committee at Peralassery
Award and endowment distribution of Vaniya Community Committee at Peralassery

കണ്ണൂർ :വാണിയ സമുദായ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ് എൽ സി, പ്ലസ്‌ടു, സിബിഎസ്ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കണ്ണൂർ, തലശ്ശേരി, ഇരിട്ടി താലൂക്കിലെ 75  വിദ്യാർത്ഥികൾക്ക് മുച്ചിലോട്ട് അംബിക പ്രതിഭാ പുരസ്‌കാരവും, ചന്ദ്രോത്ത് രാമകൃഷ്ണൻ സ്മ‌ാരക ട്രസ്റ്റ് എൻഡോവ്മെൻ്റും നൽകി അനുമോദിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പെരളശ്ശേരി മുച്ചിലോട്ട്  പുതിയകാവിൽ വെച്ച് ഫെബ്രുവരി എട്ടിന് വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എ നിർവ്വഹിക്കും. മുൻ എം.എൽ.എ കെ കെ  നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വാണിയ സമുദായ സമിതി ജില്ലാ പ്രസിഡൻ്റ്  ചന്ദ്രൻ നാലാപ്പാടം , ചന്ദ്രോത്ത് മുതിരക്കൽ സജീഷ്, ഷിബു പാതിരിയാട് (ജന.സെക്രട്ടറി), സി.കുഞ്ഞപ്പൻ, ലിബിൻ കല്യാൺ എന്നിവർ പങ്കെടുത്തു.

Tags