ഇരിട്ടി പായത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടങ്ങി
Jan 9, 2025, 13:55 IST
ഇരിട്ടി: പായം ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. സ്കൂളിന് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചു.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനയെ തുരത്തുന്നത്. ഇന്നലെ കാട്ടാനയുടെ മുൻപിൽപ്പെട്ട ആറളം ഫാമിലെ രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റിരുന്നു.