ഇരിക്കൂറിൽ എ.ടി.എം കവർച്ചാശ്രമം; കവർച്ചക്കാരൻ ഓടി രക്ഷപ്പെട്ടു
Feb 4, 2025, 16:10 IST


ഇരിക്കൂർ: ഇരിക്കൂറിൽ എ.ടി.എം കവർച്ചാ ശ്രമം. ചൊവ്വാഴ്ച്ച പുലർച്ചയ്ക്കാണ് ഇരിക്കൂർ നഗരത്തിലെ കാനറ ബാങ്കിൻ്റെ എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമിച്ചത്. മോഷണശ്രമം നടത്തിയയാളുടെ സി.സി.ടി.വി ദൃശ്യം പൊലിസ് ലഭിച്ചു. ബാങ്ക് അധികൃതരുടെ പരാതിയിൽ ഇരിക്കൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എ.ടി.എം കൗണ്ടറിൽ നിന്നുള്ള ശബ്ദം കേട്ടു നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നീല ഷർട്ടും പാൻ്റ് സുമണിഞ്ഞ യുവാവാണ് മോഷണശ്രമം നടത്തിയതെന്ന് സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.