കാർ ജീവനക്കാരനെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു
Sep 24, 2024, 15:27 IST
കണ്ണൂർ: അശ്രദ്ധയോടെ ബസോടിച്ചു വന്ന് കാറിൻ്റെ പുറകിൽ ഇടിക്കുകയും തുടർന്ന് കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
കാർ യാത്രക്കാരനായ കോഴിക്കോട് സ്വദേശിഎൻ.പി അനീഷിൻ്റെ പരാതിയിലാണ് കെ.എൽ 39 ജെ 0152 നമ്പർ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ താഴെ ചൊവ്വയിലാണ് സംഭവം.