കണ്ണൂർ തെക്കി ബസാറിൽ ലോറി ഇടിച്ചു മരിച്ചത് ആസാം സ്വദേശി : പൊലിസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കണ്ണൂർ തെക്കി ബസാറിൽ ലോറി ഇടിച്ചു മരിച്ചത് ആസാം സ്വദേശി : പൊലിസ് ഡ്രൈവർക്കെതിരെ കേസെടുത്തു
Assam native dies after being hit by lorry in Kannur's Thekki Bazaar: Police file case against driver
Assam native dies after being hit by lorry in Kannur's Thekki Bazaar: Police file case against driver

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ദേശീയ പാതയിൽ ലോറിക്കടിയിൽപ്പെട്ട് ഇതരസംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ തെക്കീ ബസാർ വൈദ്യുതി ഭവന് എതിർവശത്തായി തിങ്കളാഴ്ച്ച രാവിലെ 9.45 നായിരുന്നു അപകടം. ആസം സ്വദേശി പുഹ്‌നു ടിർക്കി(35) ആണ് മരണപ്പെട്ടത്. ഫുട്ഫാത്തിൽ നിന്നും റോഡിലേക്ക് വീണപ്പോൾ കണ്ണൂർ ഭാഗത്തു നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയിൽപ്പെട്ടായിരുന്നു  അപകടം. 

tRootC1469263">

തൽക്ഷണം യുവാവ് മരണപ്പെട്ടു.ടൗൺ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അൽപ്പനേരം ഗതാഗതം തടസപ്പെട്ടു.അഗ്നിശമന സേന സ്ഥലത്തെത്തി റോഡിൽ വെള്ളം ചീറ്റി ശുചീകരിച്ചു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നര ഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Tags