കണ്ണൂർ വെള്ളപറമ്പയിൽ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

Youth arrested with methamphetamine in Vellaparamba, Kannur
Youth arrested with methamphetamine in Vellaparamba, Kannur

കണ്ണൂർ : വെള്ളപറമ്പയിൽ 8.266 ഗ്രാം മെത്താഫിറ്റമിനുമായി  യുവാവ് അറസ്റ്റിൽ. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ്ന്റെ നേതൃത്വത്തിൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തെരൂർ - കോടോളിപ്രം  ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നരയൻപാറ സ്വദേശി ഷമീർ പി (35) അറസ്റ്റിലായത്.

tRootC1469263">

എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പിക്കും ജലീഷ് പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള എ.ടി.എസിന്റെ
സഹായം ലഭിച്ചിരുന്നു. 

 അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂണോളീ, അബ്ദുൽ നാസർ ആർ പി, വിനോദ് കുമാർ എം സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്  സുഹൈൽ പി പി, ജലീഷ് പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂർ ജെ എഫ് സി എം കോടതിയിൽ ഹാജരാക്കും. 

Tags