ആർമണ്ട് മാധവത്തച്ചനെ തിരുസഭ ദൈവദാസ പദവിയിലേക്ക് ഉയർത്തൽ ചടങ്ങ് ജൂലൈ 13 ന് നടക്കും

Armand Madhavathachan

കണ്ണൂർ: ഇരിട്ടി ഭരണങ്ങാനം അസീസി പട്ടാരം വിമലഗിരി ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകനും കേരളത്തിൽ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകരിൽ പ്രധാനിയുമായിരുന്ന കപ്പുച്ചിൻ സഭാംഗം ആർമണ്ട് മാധവത്തച്ചനെ തിരുസഭ ദൈവദാസ പദവിലേക്ക് ഉയർത്തൽ ചടങ്ങ് ജൂലൈ 13ന് നടക്കും. തലശ്ശേരി അതിരൂപത മെത്രാപോലീത്ത ജോസഫ് പാംപ്ലാനി തിരുക്കമ്മർമ്മങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫാ: തോമസ് കരിങ്ങടയിൽ കപ്പു ച്ചിൻ പ്രൊവിഷ്യൽ മിനിസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

13 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിട്ടി പട്ടാരം വിമലഗിരി ധ്യാന മന്ദിരത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ തലശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമ്മികത്വം വഹിക്കും. 4 മണിക്ക് പൊതു സമ്മേളനം കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്യും.

ആർമണ്ട് അച്ചനെക്കുറിച്ച് ഫാ: ബിജു ഇളമ്പച്ചൻ വീട്ടിൽ എഴുതിയ 2 പുസ്തകങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യും. എം പിമാർ - എംഎൽഎമാർ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. ഫാ: ജിതിൻ ആനിക്കുടിയിൽ കപ്പുച്ചിൻ വൈസ് പോസ്റ്റുലേറ്റർ, ഫാ: ജോസ് തച്ചുകുന്നേൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags