മാടായി കോ-ഓപ്പറേറ്റിവ് കോളേജിലെ മുൻ അറബിക് വിഭാഗം തലവൻ ഡോ. വി.എൻ മഹമ്മൂദ് ഹാജി നിര്യാതനായി


പിലാത്തറ : മാടായി കോ-ഓപ്പറേറ്റിവ് കോളേജിൽ നിന്നും വിരമിച്ച അറബിക് വിഭാഗം തലവൻ പിലാത്തറ ചുമടുതാങ്ങിയിലെ ഡോ വി.എൻ.മഹമ്മൂദ് ഹാജി(63) നിര്യാതനായി. തളിപ്പറമ്പ് നാടുകാണി അൽ-മഖർ അറബിക് കോളേജ് പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരികയായിരുന്നു.
ഉടുമ്പുന്തല സ്വദേശിയാണ്. പരേതനായ കെ.പി.മായിൻ മുസ്ലിയാരുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഉടുമ്പുന്തല മുൻ സൂഫിവര്യൻ ശൈഖ് എ. ബി. മഹമ്മൂദ് മൗലവിയുടെ പൗത്രനും കൂടിയാണ് പരേതൻ. ഭാര്യ: സുമയ്യ.മക്കൾ; മിർദാസ്, ജുവൈരിയ, സമിയ്യ.മരുമക്കൾ:ജാബിർ, ബരീര.
tRootC1469263">സഹോദരൻമാർ: വി.എൻ.ഹുസൈൻ ഹാജി, (മസ്‌കത്ത് ജുമാഅത്ത് സിക്രട്ടറി) അബ്ദുൽ ഖാദർ ഹാജി(വെള്ളൂർ, കാറമേൽ), ഹാഷിർ ഹാജി (ബേക്കൽ ) അബ്ദു സമദ് ഹാജി (ഖത്തർ) ജാഫർ സാദിഖ് സഅദി(ഖത്തീബ് കൈകോട്ട് കടവ് ജുമാ മസ്ജിദ് )ഹഫ്സത്ത് വെള്ളാപ്പ്, കുഞ്ഞാമിന കാങ്കോൽ.