ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 ശുചിത്വ പരിപാടി; മാതൃകാ പ്രവർത്തനങ്ങളുമായി ആന്തൂർ നഗരസഭ

google news
Andoor Municipal

ധർമ്മശാല :ക്ലീൻ ആന്തൂർ - ഗ്രീൻ ആന്തൂർ എന്ന ലക്ഷ്യത്തോടെ ആന്തൂർ നഗരസഭയിൽ നടന്നുവരുന്ന ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 ക്യാമ്പയിനിന്റെ ഭാഗമായി  ലോഹോ പ്രകാശനം നടന്നു ."ആന്തൂർ സ്ട്രൈക്കേഴ്സ് " എന്ന പേരിൽ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു. മോറാഴ ഗവൺമെൻറ് ഹൈസ്കൂളിൽ ബോധവൽക്കരണ പരിപാടിയും ശുചിത്വ പ്രതിജ്ഞയും നടത്തി. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് "ക്ലീൻ ഡ്രൈവ് "എന്ന പേരിൽ നടത്തിയ  ശുചീകരണ പ്രവർത്തനം  വൈസ് ചെയർമാൻ വി.സതീദേവി ഉദ്ഘാടനം ചെയ്തു .

gfh

ധർമ്മശാല മുതൽ പാമ്പ്‌ വളർത്ത്  കേന്ദ്രം വരെ "പ്ലോഗ്റൺ " എന്ന പേരിൽ ശുചീകരണ പ്രവർത്തനം നടത്തി . തുടർന്ന് ശുചിത്വ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് , ഫോക്ക് ഡാൻസ് എന്നിവ അരങ്ങേറി . പരിപാടികളിൽ ഭരണസമിതി അംഗങ്ങളോടൊപ്പം ടീം ക്യാപ്റ്റൻ കെ പി ഉണ്ണികൃഷ്ണൻ , പി കെ .മുഹമ്മദ് കുഞ്ഞി, നഗരസഭ സെക്രട്ടരി പി.എൻ.അനീഷ്, ക്ലീൻ സിറ്റി മാനേജർ ടി.അജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് , കണ്ടിജന്റ് ജീവനക്കാർ, ഹരിത കർമ്മ സേന, പൊതുപ്രവർത്തകർ കുടുംബശ്രീ, ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Andoor Municipal


 

Andoor Municipal

Tags