കായിക രംഗത്ത് മികവനിലനിർത്തി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ
കായിക രംഗത്ത് മികവനിലനിർത്തി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ
Oct 16, 2025, 11:50 IST
അഞ്ചരക്കണ്ടി : കണ്ണൂർ സൗത്ത് സബ് ജില്ലാ കായിക മേളയിൽ ആധിപത്യം നിലനിർത്തി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾ. തുടർച്ചയായി പതിമൂന്നാം വർഷവും ഓവറോൾ ചാംപ്യൻഷിപ്പ് സ്കൂൾ നിലനിർത്തി. 204 പോയൻ്റുകൾ നേടിയാണ് അഭിമാനകരമായ കുതിപ്പ് നടത്തിയത്.
സബ് ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ചാംപ്യൻഷിപ്പും കരസ്ഥമാക്കി. സീനിയർ ഗേൾസിൻ ആർ. കെ. ദേവാങ്കണയും സീനിയർ ബോയ്സിൽ സി. ശിവദ്യുത് , അക്ഷിത് എന്നിവരും വ്യക്തിഗത ചാംപ്യൻഷിപ്പും കരസ്ഥമാക്കി. ഇന്ന് തലശേരിയിൽ തുടങ്ങുന്ന റവന്യു ജില്ലാ കായിക മേളയിൽ മിന്നും ജയങ്ങൾ കരസ്ഥമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്കുളിലെ കായിക താരങ്ങൾ.
tRootC1469263">.jpg)

