അമീബിക് മസ്തിഷ്ക ജ്വരം; കേന്ദ്രസംഘം കണ്ണൂർ സന്ദർശിച്ചു

Amoebic encephalitis; Central team visited Kannur

കണ്ണൂർ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തോട്ടട സ്വദേശിനി ആയ പതിമൂന്ന്കാരി മരണപ്പെട്ടതിനെ തുടർന്ന് കേന്ദ്രസംഘം കണ്ണൂർ സന്ദർശിച്ചു.നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള കൺസൾട്ടന്റ്മാരായ ഡോ: കെ രഘു,  അനില രാജേന്ദ്രൻ എന്നിവരാണ് കണ്ണൂരിൽ എത്തിയത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ജില്ല മെഡിഡിക്കൽ സൂപ്രണ്ട് ഡോ: കെ സി സച്ചിൻ സംഘത്തെ സ്വീകരിച്ച്   ചർച്ചകൾ നടത്തി.മസ്തിഷ്ക ജ്വരം ബാധിച്ചു മരണമടഞ്ഞ കുട്ടിയുടെ വീട് സന്ദർശിച്ച സംഘം സ്ഥിതിഗതികൾ വിലയിരുത്തി.

ചൂട് കാലാവസ്ഥയും ചൂട് നിറഞ്ഞ വെള്ളവും പൊതുവെ ഇഷ്ടപ്പെടുന്ന അമീബകൾ നിലവിലെ കാലാവസ്ഥയിൽ പുറത്തുവരുന്ന സാഹചര്യം പ്രത്യേകം വിലയിരുത്തേണ്ടതാണ് എന്ന് സംഘം വിലയിരുത്തി.അമീബിക് മസ്തിഷ്ക ജ്വരത്തിന് എതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളിൽ സംഘം തൃപ്തി രേഖപ്പെടുത്തി.

Tags