ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. തളിപ്പറമ്പ് മേഖലാ സമ്മേളനം നടത്തി

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. തളിപ്പറമ്പ് മേഖലാ സമ്മേളനം നടത്തി
All Kerala Photographers Association held a regional conference in Taliparamba
All Kerala Photographers Association held a regional conference in Taliparamba

തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സബ്‌സിഡിയോടുകൂടി ക്യാമറ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) തളിപ്പറമ്പ് മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

tRootC1469263">

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് എസ്.ഷിബുരാജ്, സെക്രട്ടറി സുനില്‍ വടക്കുംമ്പാട്, ട്രഷറര്‍ വിതിലേഷ് അനുരാഗ് , ജില്ലാ ജോ.സെക്രട്ടറി ചന്ദ്രന്‍ മാവിച്ചേരി, മേഖല സെക്രട്ടറി ചന്ദ്രന്‍ അഖില്‍, ജില്ലാ സ്വയം സഹായ നിധി ട്രഷറര്‍ സുമേഷ് മഴൂര്‍, മേഖല ട്രഷറര്‍ കെ.വി.ഷിബിന്‍, മേഖല വൈസ് പ്രസിസന്റ് ബാബു പ്രണവം, ജോ: സെക്രട്ടറി ഷഫീഖ്, പി.ആര്‍.ഒ.പ്രവീണ്‍, കെ.വി.ദിലീഷ് കുമാര്‍, പി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.സി.വത്സരാജ്(പ്രസിഡന്റ്), കെ.ജിമേഷ് കുമാര്‍(വൈസ് പ്രസിഡന്റ്), വി.ശ്രീഗണേഷ്(സെക്രട്ടെറി), ബാബു പ്രണവം(ജോ: സെക്രട്ടറി), കെ.വി.ഷിബിന്‍(ട്രഷറര്‍), പ്രവീണ്‍കുമാര്‍(പിആര്‍ഒ).

Tags