കണ്ണൂരിൽ 112ൽ നിരന്തരം വിളിച്ച് പൊലിസിനെ കബളിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: അത്യാഹിത ഘട്ടങ്ങളിൽ പൊലീസിനെ വിളിച്ചാൽ കിട്ടുന്ന എമർജൻസി നമ്പറായ 112 ൽ നിരന്തരം വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാളെ അറസ്റ്റു ചെയ്തു. ആലപ്പുഴ മുല്ലക്കൽ എ.എൻ പുരം കട്ടച്ചിറ പുരയിടത്തിൽ സന്തോഷ് കുമാറിനെ (40) യാണ് കണ്ണൂർടൗൺ പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി 11.30 ന് ശേഷമാണ് പോലീസ് കൺട്രോൾ റൂമിൽ നിരന്തരം ഫോൺ വിളികൾ ലഭിച്ചത്. ഹോട്ടൽ ബ്ലൂ നെയിലിന് സമീപത്താണ് പ്രതി ഉണ്ടായിരുന്നത്. 112 ൽ വിളിക്കുകയും കൃത്യമായ സ്ഥലം പറയാതെ വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്. കൺട്രോൾ റൂം എസ്.ഐയുടെ പരാതിയിലാണ് ടൗൺ പൊലിസ് കേസെടുത്ത് കബളിപ്പിച്ചയാളെ അറസ്റ്റുചെയ്തത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന സംശയം പൊലിസിനുണ്ട്. ബന്ധുക്കളെ വിളിച്ചു വരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
tRootC1469263">.jpg)

