എഡിഎമ്മിൻ്റെ മരണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട്:കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ

arun
arun

കണ്ണൂർ:എ.ഡി. എം നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ച് റവന്യൂ വകുപ്പുതല അന്വേഷണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞു .നൽകിയിട്ടുണ്ടെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ.കണ്ണൂർ കലക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പൊലിസ്  മൊഴി രേഖപ്പെടുത്തുമ്പോഴും ഇതേ കാര്യങ്ങൾ തന്നെ നൽകുമെന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രി സാധാരണഗതിയിൽ ജില്ലയിൽ വരുമ്പോൾ ജില്ലയുടെ കാര്യങ്ങൾ വിശദീകരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ കാണാൻ ചെന്നത് എ ഡി എമ്മുമായി ബന്ധപ്പെട്ട  വിഷയങ്ങളും സംസാരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അന്വേഷണ സംഘം. എ.ഡി. എമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.

Tags